തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ നവതി വാർഷികത്തോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പുരസ്‌കാരം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. വ്യാവസായിക മികവും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരത്തിനായി എം.പി. അഹമ്മദിനെ തിരഞ്ഞെടുത്തത്.

വയലാർ നവതി പ്രേംനസീർ പുരസ്‌കാരം നടൻ ജി.കെ. പിള്ളയ്ക്ക് ലഭിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി എം.ആർ. ജയഗീത, വയലാർ രാമവർമ്മ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന്, 'നിത്യവസന്തം" നൃത്തസന്ധ്യ അരങ്ങേറി.