gurmeet-ram-rahim-

പഞ്ച്കുല: മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആൾദൈവം ഗുർമീത് റാം റഹിമിന് ജീവപര്യന്തം തടവ്. ഹരിയാനയിലെ പൂരാ സച്ച് പത്രത്തിലെ രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിംസിംഗ് ഉൾപ്പെടെ നാലുപേരെ കോടതി ജീവപര്യന്തം തടവിന് സിക്ഷിച്ചത്. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷവിധിച്ചത്. നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം. ഏറെ

2002ലാണ് രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ടത്. റാം റഹീം സിംഗ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണം. റാം റഹീം സിംഗിനെതിരെ കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുൽദീപ് സിംഗ്, നിർമൽ സിംഗ്,​ കൃഷ്ണൻ ലാൽ എന്നിവരാണ് മറ്റുപ്രതികൾ.

നിലവിൽ ബലാത്സംഗക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന റാം റഹീം സിംഗിനെ വീഡിയോ കോൺഫറൻസിലൂടെയാണ് വിചാരണ ചെയ്തത്. കേസിന്റെ ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് പഞ്ച്കുലയിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.