asthana-

ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയടക്കം നാലുസി.ബി.ഐ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ മാറ്റി. കാബിനറ്റ് സെലക്ഷൻ സമിതിയുടേതാണ് തീരുമാനം. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം തലവനായാണ് മാറ്റിനിയമിച്ചത്.

അസ്താനക്കു പുറമേ സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരായ ജോയിന്റ് ഡയറക്ടർ അരുൺകുമാർ സിൻഹ,​ ഡി.ഐ.ജി മനീഷ്‌കുമാർ സിൻഹ,​ ജയന്ത് ജെ. നൈക്‌നവാരെ എന്നിവരെയും മാറ്റി നിയമിച്ചു.