സേവ് ദ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഞാൻ പ്രകാശൻ സിനിമയുടെ ടീസറിന്റഎ മാതൃകയിൽ ചിത്രീകരിച്ച സേവ് ദ ഡേറ്റ് വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു.
ടെലിബ്രാൻഡ് ഷോയുടെ മാതൃകയിൽ ചീത്രീകരിച്ച വീഡിയോയാണ് ചർച്ചയാകുന്നത്. സുന്ദരമായ ഭാവി സ്വപ്നം കാണുന്ന യുവതീയുവാക്കൾ ഇത് കഴിക്കേണ്ടതിന് കുറിച്ചാണ് വീഡിയോയിൽ ഉടനീളം പറയുന്നത്.
ടെലിബ്രാൻഡ് ഷോയുടെ മാതൃകയിൽ ഇത് കഴിച്ചതിന് ശേഷം ഉണ്ടായിട്ടുള്ള മാറ്റങ്ങളും ഹാസ്യാത്മകമായി യുവാക്കൾ വീഡിയോയിൽ പറയുന്നു.
കല്യാണം കഴിച്ചാൽ എന്നതിന് പകരം വീഡിയോയിലുടനീളം 'ഇത് കഴിച്ചാൽ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കഴിക്കുന്നത് കാണാൻ മനസിലാക്കാൻ 23ന് നടക്കുന്ന മഹേഷിന്റെയും നീതുവിന്റെയും വിവാഹത്തിൽ പങ്കെടുക്കണമെന്നാണ് സേവ് ദ ഡേറ്റ് വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നത്. സംശയമുള്ളവർ ക് സ്ക്രീനിൽ കൂടി പാഞ്ഞുപോകുന്ന ഫോൺ നമ്പരിൽ വിളിക്കാനും ടെലിബ്രാൻഡ് ഷോ മാതൃകയിൽ ഇവർ ആവശ്യപ്പെടുന്നു,
കൊല്ലത്തുള്ള മൊണാസ്റ്റിക് മങ്കി ക്രിയേറ്റിവ് സ്റ്റുഡിയോയാണ് വ്യത്യസ്തമായ വീഡിയോയ്ക്ക് പിന്നിൽ.