തിരുവനന്തപുരം: സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ കീഴിൽ വൃന്ദഗാനങ്ങൾ അഭ്യസിക്കുന്നവരുടെ ഗാനസന്ധ്യ 19ന് വൈകിട്ട് അഞ്ചിന് എൽ.എം.എസ് കോമ്പൗണ്ടിലെ വിമെൻസ് ഹാളിൽ നടക്കും. മലയാള സിനിമയിനെ മെലഡി ഗാനരംഗത്തേക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ജെറി അമൽദേവിന്റെ കീഴിൽ അഭ്യസിച്ച് വരുന്ന ഒരു കൂട്ടം സംഗീത പ്രേമികൾ അരങ്ങേറ്റം കുറിക്കുന്നു. മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ആണ് പരിപാടിയുടെ മുഖ്യാതിഥിയാകുന്നത്.
'ദ ട്രിവാൻഡ്രം കോറസ് വിത്ത് ജെറി അമൽദേവ്' എന്ന പരിപാടിയിൽ 15 പാട്ടുകളുടെ സംഗീതനിശയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഇതിൽ 40 ഗായകരും പത്തോളം വാദ്യോപകരണ വിദഗ്ദരും പരിപാടിയിൽ പങ്കുചേരുന്നു. ജെറി അമൽദേവിന്റെ സംഗീതത്തിൽ പിറന്ന 15 ഗാനങ്ങളാണ് ആലപിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത് നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായ്' എന്ന ഗാനവും ആക്ഷൻ ഹീറോ ബിജുവിലെ 'പൂക്കൽ പനിനീർ പൂക്കൽ', 'വെളാങ്കണ്ണി പള്ളിയിലെ കന്നിത്തിരുനാള്' ഉർപ്പെടെയുള്ള 15 പാട്ടുകളുടെ സംഗീതനിശയാണ് അവതരപ്പിക്കുന്നത്.
സ്ളോമോ എന്ന ജീവകാരുണ്യ സംഘടന കഴിഞ്ഞ വർഷം ഗോർഫ് ക്ലബിൽ നടത്തിയ സാധു സോപാനം എന്ന സംഗീത സദസിന്റെ വൻ വിജയത്തിന് ശേഷം നടത്തുന്ന സംരഭമാണ് 'ദ ട്രിവാൻഡ്രം കോറസ് വിത്ത് ജെറി അമൽദേവ്'. പ്രവേശന പാസുകൾക്കായി 9946900404, 9495503228, 9048714742 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.