modi-

ന്യൂഡൽഹി: ഇന്ത്യക്ക് പത്തുവർഷമെങ്കിലും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി വേണമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യം അവസരവാദ പരമാണെന്നും ഖിച്ചടി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഹർദീപ് സിംഗ് പുരിയുടെ ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലാണ് മഹാസഖ്യത്തെ രൂക്ഷമായി വിമർശിക്കുന്നത്. കോൺഗ്രസിനെയും പുസ്തകം വിമർശിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടി ഇപ്പോൾ അസ്തിത്വപരമായ ചോദ്യങ്ങൾ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം സ്വാതന്ത്ര്യത്തിനായി ഇന്ത്യ കരയുകയായിരുന്നു. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇത് തെളിയിച്ചെന്നും ഈ മാസം ജയ്പൂർ സാഹിത്യോത്സവത്തില്‍ അവതരിപ്പിക്കുന്ന പുസ്തകത്തിൽ പുരി എഴുതുന്നു.