gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാഡിലേക്ക്. ഗ്രാമിന് പത്തു രൂപ ഉയർന്ന് വില 3,025 രൂപയും പവന് 80 രൂപ രൂപയുമാണ് ഇന്ന് കൂടിയത്. 24,200 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വില. 2012 സെപ്‌തംബറിൽ പവൻ രേഖപ്പെടുത്തിയ 24,240 രൂപയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന വില. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു. വിലയിൽ പുതിയ റെക്കാഡ് കുറിക്കാൻ പവൻ 40 രൂപയും ഗ്രാം അഞ്ചു രൂപയും മാത്രം അകലെയാണ്.

ഡോളറിനെതിരെ രൂപ നേരിട്ട കനത്ത തളർച്ചയും ഇറക്കുമതി വിലയിലുണ്ടായ വർദ്ധനയുമാണ് സ്വർണ വിലക്കുതിപ്പിന് പ്രധാന കാരണം.

സ്വർണ്ണത്തിന് ഗ്രാമിന്റെ നിരക്ക് 3,030 രൂപയിലെത്തിയാൽ 2012 സെപ്‌തംബറിലെ റെക്കോർഡ് സ്വർണ വില പഴങ്കഥയാകും.