queter

ദോഹ: ലോക സമാധാന പട്ടികയിൽ ഒന്നാം സ്ഥാനം ഖത്തർ നേടിയതിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയയ്ക്ക് അഭിനന്ദനങ്ങളുമായി ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ രംഗത്ത്. 2019 ലെ ഗ്ലോബൽ ക്രെെം ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഖത്തർ ലോകത്തെ മികച്ച സമാധാന രാഷ്ട്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിനെ തുടർന്നാണ് ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയയെ അഭിനന്ദിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. അമീറിന്റെ പ്രവർത്തനങ്ങൾ മൂലം ഖത്തർ സമാധാനമുള്ള രാഷ്ട്രം മാത്രമല്ല സമാധാനം നൽകുന്ന രാഷ്ട്രമാണ് മാറിയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.