ധനകാര്യ കമ്മിഷൻ
ഭരണഘടനയുടെ 280-ാം വകുപ്പിൽ ധനകാര്യ കമ്മിഷനെക്കുറിച്ച് പറയുന്നു. ചെയർമാൻ ഉൾപ്പടെയുള്ള 5 പേരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. അഞ്ചുവർഷമാണ് ധനകാര്യ കമ്മിഷന്റെ കാലാവധി. ആദ്യധനകാര്യ കമ്മിഷൻ 1951 ലാണ് നിയമിതമായത്. കെ.സി. നിയോഗിയാണ് ആദ്യ ധനകാര്യ കമ്മിഷൻ ചെയർമാൻ. 2015 മുതൽ 2020 വരെയുള്ള പതിനാലാം ധനകാര്യ കമ്മിഷൻ ചെയർമാൻ വൈ.വി. റെഡ്ഡിയാണ്.
അറ്റോർണി ജനറൽ
ഭരണഘടനയുടെ 76-ാം അനുച്ഛേദത്തിൽ അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഒാഫീസറാണ് ഇദ്ദേഹം. കേന്ദ്ര സർക്കാരിന് നിയമപരമായ ഉപദേശം നൽകുകയാണ് കർത്തവ്യം. എം.സി. സെതൽവാദ് ആണ് ആദ്യത്തെ അറ്റോർണി ജനറൽ. പാർലമെന്റിൽ അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ട്.
ദേശീയ പട്ടികവർഗ കമ്മിഷൻ
2004 ൽ രൂപീകൃതമായ ഇതിനെക്കുറിച്ച് അനുഛേദം 338 എ യിൽ പ്രതിപാദിക്കുന്നു. 3 വർഷമാണ് ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. ചെയർമാനുൾപ്പെടെ മൊത്തം 5 അംഗങ്ങൾ.
സി.എ.ജി
കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ആണ് സി.എ.ജി. പൊതുഖജനാവിന്റെ കാവൽക്കാരൻ. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും. കണ്ണും കാതും എന്നൊക്കെ അറിയപ്പെടുന്നത് സി.എ.ജിയാണ്.
ഭരണഘടനയിലെ അനുഛേദം 198 ൽ സി.എ.ജിയെക്കുറിച്ച് പ്രതിപാദിക്കുന്നു. 6 വർഷം അല്ലെങ്കിൽ 65 വയസാണ് സി.എ.ജിയുടെ ഭരണകാലാവധി. രാഷ്ട്രപതിയാണ് സി.എ.ജിയെ നിയമിക്കുന്നതും തത് സ്ഥാനത്ത് നിന്ന് നീക്കുന്നതും. കേന്ദ്രം സി.എ.ജിക്കാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
അഡ്വക്കേറ്റ് ജനറൽ
അറ്റോർണി ജനറലിന് സമാനമായി സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥൻ. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നു. അനുച്ഛേദം 165 ൽ അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പറയുന്നു.
ദേശീയ പട്ടികജാതി-വർഗ കമ്മിഷൻ
1992 മാർച്ച് 12 നായിരുന്നു ഇത് നിലവിൽ വന്നത്. എന്നാൽ 2003 ൽ സംയുക്ത പട്ടികജാതി- പട്ടികവർഗ കമ്മിഷനെ വിഭജിച്ച് രണ്ടാക്കി മാറ്റാൻ തീരുമാനമായി.
ദേശീയ പട്ടികജാതി കമ്മിഷൻ
2004 ൽ നിലവിൽവന്നു. അനുഛേദം 338 ൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ചെയർമാൻ ഉൾപ്പെടെ അഞ്ചുപേരാണ് അംഗസംഖ്യ.
മൂന്ന് വർഷമാണ് ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.
മിസ് ഡേ മീൽ പദ്ധതി
1995 ൽ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആരംഭിച്ച പദ്ധതി. സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണിത്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജിന്റെ നേതൃത്വത്തിൽ 1960 ൽ തമിഴ്നാടാണ് സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗുജറാത്താണ് ഇൗ പദ്ധതി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം. 2001 ൽ ഇൗ പദ്ധതി എല്ലാ സംസ്ഥാനങ്ങളോടും നടപ്പാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതിയായ ഇത് 1984 ൽ കേരളത്തിൽ ആരംഭിച്ചു. 2008 ൽ ഇന്ത്യയൊട്ടാകെ ഇത് വ്യാപിപ്പിച്ചു.
സ്വച്ഛ് ഭാരത് അഭിയാൻ
ഇന്ത്യയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതി. 2019 ൽ ഗാന്ധിജിയുടെ 156-ാം ജന്മവാർഷികത്തിൽ ഇന്ത്യയെ പൂർണമായും മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. സ്വച്ഛഭാരത് അഭിയാന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത് കൺവർ ബായി ആണ്. വിദ്യാർത്ഥികളിലും യുവാക്കളിലും ശുചിത്വബോധം ഉണ്ടാക്കുന്നതിനായി സ്വച്ഛഭാരത് അഭിയാൻ ആവിഷ്കരിച്ച ഉപപദ്ധതിയാണ് സ്വച്ഛ് സാഥി പ്രോഗ്രാം. ഇതിന്റെ ബ്രാൻഡ് അംബാസഡർ ദിയ മിർസയാണ്.ഗാന്ധിജിയുടെ കണ്ണടയാണ് ഇതിന്റെ ലോഗോ. 'ഏക് കഥം സ്വച്ഛതാ കി ഒാർ" എന്നാണ് പരിപാടിയുടെ ടാഗ് ലൈൻ.
മേക്ക് ഇന്ത്യ പദ്ധതി
2014 ൽ ആരംഭിച്ച പദ്ധതി. ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. സിംഹമാണ് ഇൗ പദ്ധതിയുടെ ലോഗോയിൽ കാണുന്ന മൃഗം.
പഹൽ
ഗാർഹിക ഉപഭോക്താക്കൾക്ക് പാചക വാതക സബ്സിഡി നേരിട്ടെത്തിക്കുന്ന പദ്ധതി. ഗിന്നസ് ബുക്കിൽ ഇടം നേടിയ പദ്ധതിയാണിത്. ഗാർഹിക ഉപഭോക്താക്കൾക്ക് നേരിട്ട് പണമെത്തിച്ചാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
സഹക്ക്
ഒാൺ ലൈനിലൂടെ എൽ.പി.ജി കണക്ഷൻ ലഭിക്കാനായി കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതി.
വനബന്ധു കല്യാൺയോജന
2014 ൽആരംഭിച്ച പദ്ധതി. ആദിവാസികളുടെ ക്ഷേമത്തിനാണിത് ആരംഭിച്ചത്.
ഹൃദയ്
ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടി ആരംഭിച്ച പദ്ധതി. 12 നഗരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. വാരണസി, വാറങ്കൽ, അമൃത്സർ, അജ്മീർ, ഗയ, കാഞ്ചിപുരം, മധുര, വേളാങ്കണ്ണി, അമരാവതി, ദ്വാരക, പുരി, ബദാമി എന്നീ നഗരങ്ങളാണ് ഇൗ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വജൻധാര
2002 ൽ വാജ്പേയ് ഉദ്ഘാടനം ചെയ്ത പദ്ധതി. ഗ്രാമങ്ങളിലെ കുടിവെള്ള വിതരണത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പുതിയ ആശയങ്ങൾ നടപ്പിലാക്കുക എന്നിവ ലക്ഷ്യം വച്ചുള്ള പദ്ധതി.