gulf-news

ദുബായ്: യു..എ..ഇയിലെ ബാങ്കുകളിൽ നിന്ന് 1200 കോടി രൂപ വായ്പതട്ടിപ്പ് നടത്തിയ 19 മലയാളികൾ

ക്കെതിരെ അന്വേഷണം..ഇതുസംബന്ധിച്ച കേസുകളിൽ ബാങ്ക് അധികൃതർ പൊലീസിന് മൊഴി നൽകി..എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിർാണ് നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമ അധികൃതർ മൊഴി നൽകിയത്.. കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ദേശീയ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വച്ചു..

.

യു..എ..ഇയിൽ ബിസിനസ് തുടങ്ങാനെന്ന പേരിൽ ബാങ്ക് വായ്പകള്‍ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികൾകൾക്കെതിരെ കൊച്ചി ക്രൈം ബ്രാ‌ഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരായ യു..എ..ഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്കുമായി 1200 കോടിയിലേറെ രൂപയാണ് കിട്ടാക്കടമായുള്ളത്.

നിലവിൽ അന്വേഷണം നേരിടുന്ന മലയാളികളുടെ എണ്ണം19 മാത്രമാണെങ്കിലും ഇന്ത്യയിൽ ആകെ അഞ്ഞൂറോളം പേർ തട്ടിപ്പിൽ പ്രതികളായുണ്ടെന്നാണ് ബാങ്കുകള്‍ നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിന് ദേശീയ ഏജൻസി കേസ് ഏറ്റെടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

. റാസൽഖൈമയിലെ ബാങ്കിൽ നിന്ന് 147 കോടി രൂപ വാങ്ങി വായ്പയെടുത്ത് മുങ്ങിയ 84 കമ്പനികളുടെ മലയാളികൾപ്പെടെയുള്ള ഉടമകളോട് നാളെ ഒത്തുതീർപ്പിന് ഹാജരാകാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിയും നിർദേശിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നായി ഇന്ത്യക്കാർ 20000 കോടി രൂപയുടെ വായപയെടുത്ത് കടന്നു കളഞ്ഞെന്നാണ് കണക്കാക്കുന്നത്.