തിരുവനന്തപുരം: ഇനി പരീക്ഷകളുടെ കാലഘട്ടമാണ്. അതുകൊണ്ടു തന്നെ ടെൻഷൻ ഒട്ടുമില്ലാതെ വിദ്യാർത്ഥികൾക്ക് എങ്ങനെ നന്നായി പഠിച്ച് പരീക്ഷ എഴുതാമെന്നതിനെ കുറിച്ച് ഇതാ ഒരു ഏകദിന പരിശീലന പരിപാടി. വൈ.എം.സി.എയും കോളേജ് ഒഫ് എൻജിനീയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) അലുമിനി അസോസിയേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 9,10,11,12 ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പരിപാടി. 2019 ജനുവരി 19 ശനിയാഴ്‌ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ ക്ളാസിന് നേതൃത്വം നൽകുന്നത് പ്രമുഖ മോട്ടിവേഷൻ പരിശീലകനും അദ്ധ്യാപകനുമായ സണ്ണി കൂട്ടുങ്കലാണ്.
പരിശീലനം പൂർണമായും സൗജന്യമാണ്. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 150 കുട്ടികൾക്ക് മാത്രമാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. വിശദവിരങ്ങൾക്കും രജിസ്‌ട്രേഷനുമായി വൈ.എം.സി.എ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 8281304742, 2330059, 9847389156