facebook

ശബരിമല പ്രവേശനത്തിനായി പുറപ്പെട്ട തന്നെ തടഞ്ഞതിന് പിന്നിൽ വിവരം പൊലീസ് ചോർത്തി നൽകിയതാണെന്ന സൂചനകൾ നൽകി രേഷ്മ നിശാന്ത്. മകര വിളക്കിന് പിന്നാലെയാണ് നവോത്ഥാന കേരളം ശബരിമലയ്‌ക്കെന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെ രേഷ്മ നിശാന്ത് മലകയറാൻ തീരുമാനിച്ചത്. ശബരിമല ദർശനത്തിനുള്ള പദ്ധതി പൊലീസിനെ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. വീട്ടുകാർ പോലും തങ്ങളുടെ യാത്രയെകുറിച്ച് അറിഞ്ഞിരുന്നില്ലെന്നും, പൊലീസിന് മാത്രം അറിയാമായിരുന്ന ഈ കാര്യം പക്ഷേ പ്രതിഷേധക്കാർക്ക് നേരത്തെ ചോർന്ന് ലഭിച്ചു എന്നതിന് തെളിവായി പ്രതിഷേധക്കാരുടെ ഫേസ്ബുക്ക് പോസ്റ്റും രേഷ്മ നിശാന്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

അതിതീവ്രമായി നിങ്ങളെന്തെങ്കിലും കാര്യം ആഗ്രഹിച്ചിട്ടുണ്ടോ?

അസന്ദിഗ്ദ്ധമായി ആ ആഗ്രഹം നടക്കാനിടയില്ലാത്തവണ്ണം മുടങ്ങിയിട്ടുണ്ടോ?

അതിന്റെ പേരിൽ പലരുടെയും മുന്നിൽ പരിഹാസപാത്രമായി ജീവിക്കേണ്ടി വന്നിട്ടുണ്ടോ?

മനസാന്നിദ്ധ്യത്തോടെ നിലയുറപ്പിക്കുമ്പോഴും കൊല്ലാനുള്ള ആക്രോശവുമായി ആൾക്കൂട്ടം പാഞ്ഞടുത്തിട്ടുണ്ടോ? ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പോലീസിനും ക്യാമറക്കണ്ണുകൾക്കും ആൾക്കൂട്ടത്തിനും നടുവിൽ കുറ്റവാളികളെപ്പോലെ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നിട്ടുണ്ടോ? ആഗ്രഹം സാധിപ്പിച്ചു തരും എന്ന പാഴ് വാഗ്ദാനം കേട്ട് തത്കാലത്തേക്ക് പിന്തിരിഞ്ഞ്, ഒരിക്കലും ആ സഹായം കിട്ടില്ല എന്ന നിരാശക്കടലിൽ പെട്ടു പോയിട്ടുണ്ടോ? ആ നിരാശയിലും വേണ്ടപ്പെട്ടവർക്കു വേണ്ടി സന്തോഷം എന്ന അവസ്ഥ ക്രിയേറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടോ? ഒരാളുടെ മാനസികനിലയെ തന്നെ സാരമായി ബാധിച്ചേക്കാവുന്ന, ദീർഘനാളുകൾ ഉറക്കം കെടുത്തിയേക്കാവുന്ന പിന്നീടുള്ള ജീവിതം യാന്ത്രികമായേക്കാവുന്ന ചില അവസ്ഥകളാണ്. വീണ്ടും അതേ അവസ്ഥയെ നേരിടാനുള്ള മനസാന്നിദ്ധ്യം വീണ്ടെടുക്കാനുള്ള സമയമെങ്കിലും തരണം