sabarimala-bjp
ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി രമയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നു, ഫോട്ടോ: അജയ് മധു

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ബി.ജെ.പി സെക്രട്ടേറിയറ്ര് നടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 20 ന് രാവിലെ അവസാനിപ്പിക്കും. നേരത്തെ 22 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകുന്നതിനാലാണ് സമരം അവസാനിപ്പിക്കുന്നത് . 20ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ രണ്ടുലക്ഷം പേരെ പങ്കെടുപ്പിച്ച് അയ്യപ്പഭക്തജന സംഗമം നടക്കുന്നതിനാൽ അന്നുരാവിലെ സത്യഗ്രഹം അവസാനിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

ഇപ്പോൾ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി രമയ്ക്ക് പകരം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് ഇന്ന് ഉപവാസം ആരംഭിക്കും. ആരോഗ്യനില മോശമായതിനെ തുടർന്ന് വി.ടി.രമയെ അൽപനേരം മുമ്പ് പൊലീസ് ബലപ്രയോഗത്തിലൂടെ സമരപ്പന്തലിൽ നിന്നും മാറ്റി.