ladak

ലഡാക്: മഞ്ഞിടിച്ചിലിനെ തുടർന്ന് കാശ്മീരിൽ 10 പേരെ കാണാതായി. കാണാതായവരിൽ ഒരാൾ മരിച്ചതായാണ് സൂചന. കടുത്ത മ‍ഞ്ഞിടിച്ചിലിനെ തുടർന്ന് ഇവർ സ‍ഞ്ചരിച്ചിരുന്ന വാഹനം മഞ്ഞിനടിയിൽ പെടുകയായിരുന്നു. 17,​500 അടി ഉയരത്തിലുള്ള ചുരത്തിൽ വച്ചാണ് വാഹനം മഞ്ഞുവീഴ്ചയിൽ പെട്ടത്.

സംഭവത്തെ തുടർന്ന് ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. നഗര പ്രദേശത്ത് 40കിലോ മീറ്റർ ദൂരെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് കൂറ്റൻ മഞ്ഞുപാളി പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.