ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് കള്ളമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. സുപ്രീം കോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള റിപ്പോർട്ടാണിതെന്നും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി.ജെ.പിക്കെതിരെ കൺടംപ്‌റ്റ് ഒഫ് കോർട്ടിന് കേസെടുക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്തഭാഷയിലാണ് സുരേന്ദ്രന്റെ വിമർശം. നീചനും നികൃഷ്‌ടനുമായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുരേന്ദ്രൻ വിമർശിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്.കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കൺട്ം്ര്രപ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്'.