ബംഗളൂരു: കേന്ദ്രസർക്കാരിന്റെ ലോക്‌സഭാ തിരഞ്ഞടുപ്പ് അടവുകളെ രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ പ്രകാശ്‌രാജ് രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രധാന ആയുധമാണ് രാമക്ഷേത്ര നിർമാണം. ഡൽഹിയിലും ലക്‌നൗവിലുമുള്ള ശീതീകരിച്ച മുറികളിലാണ് രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. എന്നാൽ അയോദ്ധ്യയിലെ തെരുവുകളിൽ ജനജീവിതം എങ്ങനെയാണെന്ന് അറിയാൻ മാദ്ധ്യമങ്ങളെ അയോദ്ധ്യയിലേക്ക് വരണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഈ രാമരാജ്യമാണോ അവർ കൊണ്ട് വരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അടുത്തിടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം നടൻ പ്രകാശ്‌രാജ് പ്രഖ്യാപിച്ചത്. ബംഗലൂരുവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ പല നടപടികളെയും ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രകാശ്‌രാജ് മുൻപ് ആരോപിച്ചിരുന്നു.
Prakash Raj, who'll contest general polls from B'luru Central as an independent candidate: Politics of Ram Mandir is being played in AC rooms of Delhi&Lucknow.I challenge media to visit Ayodhya&see how people there are living on streets. Is this the Ram Rajya they want to bring? pic.twitter.com/Ex1Z0CMLaP
— ANI (@ANI) January 18, 2019