ബീജിംഗ്: കമ്പനി ആവശ്യപ്പെട്ട ടാർഗറ്റ് കൈവരിക്കാൻ സാധിക്കാത്ത ജീവനക്കാരെ നടുറോഡിൽ മുട്ടിലിയഴിപ്പിച്ച ചൈനീസ് കമ്പനി അടച്ചുപൂട്ടി. ശിക്ഷാ നടപടിയെക്കുറിച്ച് രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകൾ അടക്കമുള്ളവരെയാണ് ശിക്ഷിച്ചത്.
വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കമ്പനിയുടെ പതാക പിടിച്ച് മുന്നിൽ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടിലിഴഞ്ഞ് നടക്കണം എന്നതായിരുന്നു ശിക്ഷ. പൊലീസ് ഇടപെട്ടതിനെ തുടർന്നായിരുന്നു ശിക്ഷ അവസാനിപ്പിച്ചത്.വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ പൊതുജനങ്ങൾക്കിടയിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്.