കൗമാരാരംഭത്തിൽ, മുഖത്തും മറ്റും ഉണ്ടാകുന്ന കുരുക്കളാണ് മുഖക്കുരു. പ്രായപൂർത്തിയായതിന്‌ശേഷം കുരുക്കൾ ഉണ്ടാകുന്നത് കുറഞ്ഞുവരും. ഇതിന് പല കാരണങ്ങൾ ഉണ്ട്. സെബേഷ്യസ് ഗ്ലാൻഡ് എന്ന ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങൾ കൗമാരത്തിലുണ്ടാകുന്ന ആൻഡ്രോജൻഹോർമോണുകൾ കാരണം വർദ്ധിച്ച് ഗ്രന്ഥികളിൽ അടിയും. ചില അണുക്കൾ മൂലം അത് കുരുക്കളായി മാറുന്നു. ചിലത് പഴുത്ത് പൊട്ടുകയും ചെയ്യും.രോമകൂപങ്ങൾക്കടിയിലേക്കുള്ള ഈ സ്രവം വിസർജ്ജിക്കപ്പെടുമ്പോൾ അവ തടിപ്പായി മാറുകയും അവ എണ്ണ ഗ്രന്ഥികളായതിനാൽ അണുബാധ മൂലം കുരുക്കളാകും. പ്രധാനമായുംഹോർമോൺ വ്യതിയാനം കൊണ്ടുണ്ടാകുന്നതാണെങ്കിലും, ചില സാഹചര്യങ്ങൾ മൂലം കുരുക്കൾ അധികരിക്കും മുഖത്ത് പുരട്ടുന്ന ചിലലേപനങ്ങൾ, ഗർഭനിരോധന ഗുളികകൾ, അമിതമായ സൂര്യപ്രകാശം, സ്റ്റീറോയ്ഡ് ഗുളികകൾ തുടങ്ങിയവ മുഖക്കുരു അമിതമാകാൻ കാരണമാകും.പോളിസിസ്റ്റിക് ഓവറിപോലുള്ള അസുഖങ്ങൾ, ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ, ചില ഔഷധങ്ങൾ,ജോലിസ്ഥലത്തെയോ വീട്ടിലെയോ മാനസിക സമ്മർദ്ദങ്ങൾ, കൊഴുപ്പ് കൂടിയ ആഹാരപദാർത്ഥങ്ങൾ ഇവയും മുഖക്കുരു കൂടാൻ കാരണമാകും.
ഡോ. ശ്രീരേഖാപണിക്കർ
ഡെർമറ്റോളജി ഡിപ്പാർട്ട്‌മെന്റ്
എസ്.യു.ടി, പട്ടം