ന്യൂഡൽഹി:മുൻ യു. പി. എ സർക്കാർ ഫ്രാൻസിലെ ദസോ കമ്പനിയിൽ നിന്ന് വാങ്ങാനിരുന്ന
126 റാഫേൽ യുദ്ധവിമാനങ്ങൾ മോദിസർക്കാർ 36 എണ്ണമായി കുറച്ചപ്പോൾ ഒരു വിമാനത്തിന്റെ വിലയിൽ 41.42ശതമാനം വർദ്ധനവുണ്ടായെന്ന് 'ദ ഹിന്ദു' ദിനപ്പത്രം റിപ്പോർട്ട് ചെയ്‌തു
ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ട 13 അധിക സാങ്കേതിക മികവുകൾക്കുള്ള ചെലവും യു. പി. എ കരാറിന്റെ ഭാഗമായിരുന്നു. മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുന്ന റാഫേൽ വിമാനങ്ങൾക്ക് ഇല്ലാത്ത സങ്കേതങ്ങളാണിവ. 126 വിമാനങ്ങൾക്ക് ഇതിനായി 130 കോടി യൂറോ ( ഇന്നത്തെ നിരക്കിൽ 10,530 കോടി രൂപ ) ആണ് കരാറിൽ വകയിരുത്തിയിരുന്നത്. പ്രധാനമന്ത്രി മോദി വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചപ്പോഴും ഈ തുക കുറച്ചില്ല.126 വിമാനങ്ങൾക്ക് വകയിരുത്തിയ 10,530 കോടി രൂപ തന്നെ 36 വിമാനങ്ങൾക്കും നൽകാൻ കേന്ദ്രസർക്കാർ സമ്മതിക്കുകയായിരുന്നു. ഇത് ഒരു വിമാനത്തിന്റെ മൊത്തം വില 41.42 ശതമാനം വർദ്ധിപ്പിച്ചെന്നാണ് ഹിന്ദു പ്രസാധകനും മുൻ ചീഫ് എഡിറ്ററുമായ എൻ.റാമിന്റെ റിപ്പോർട്ടിൽ പറയുന്നത്.
2007ൽ ഒരു വിമാനത്തിന്റെ മൊത്തം വില 90. 41 ദശലക്ഷം യൂറോ ( 732. 3കോടി രൂപ )
2016ൽ മോദി സർക്കാരിന്റെ കരാറിൽ 127.86 ദശലക്ഷം യൂറോ ( 1035. 99 കോടി രൂപ )
വർദ്ധന 41.42 ശതമാനം
2007ൽ യു. പി. എ കരാറുണ്ടാക്കിയതു മുതലുള്ള ഇടപാടിന്റെ ചിത്രം റിപ്പോർട്ടിലുണ്ട്. അതിങ്ങനെ:
യു. പി. എ കരാറിൽ 126 വിമാനങ്ങൾ
18എണ്ണം പൂർണമായി നിർമ്മിച്ചത്
108എണ്ണം ഫ്രഞ്ച് ലൈസൻസോടെ ഇന്ത്യയിൽ എച്ച്. എ. എൽ നിർമ്മിക്കും.
അന്ന് ദസോ എവിയേഷൻ ക്വോട്ട് ചെയ്‌ത വില 79.3 ദശലക്ഷം യൂറോ ( 642. 33 കോടി രൂപ)
2011ൽ വിലക്കയറ്റം കണക്കിലെടുത്ത് ഇത് 100.85 ദശലക്ഷം യൂറോ ആയി വർദ്ധിപ്പിച്ചു
(816.48 കോടി രൂപ)
2016ൽ 36 വിമാനങ്ങൾക്ക് മോദി സർക്കാർ കരാറുണ്ടാക്കി
2011ലെ വിലയിൽ 9 ശതമാനം ഡിസ്‌കൗണ്ട്.
ഒരു വിമാനത്തിന്റെ വില 91.75 ദശലക്ഷം യൂറോ ആയി കുറച്ചു. ( 743.58 കോടി രൂപ ).
അധിക സാങ്കേതിക വിദ്യകൾക്ക് ദസോ കമ്പനി 140 കോടി യൂറോ (11,340 കോടി രൂപ ) ആവശ്യപ്പെട്ടു.
അത് വിലപേശി 130 കോടി യൂറോ (10,530 കോടി രൂപ ) ആയി കുറച്ചു.
2007ൽ ഇതുൾപ്പെടെ ഒരു വിമാനത്തിന്റെ ഡിസൈൻ, ഡെവലപ്‌മെന്റ് ചെലവ്11.11ദശലക്ഷം യൂറോ (89.99 കോടി രൂപ - മൊത്തം വില 732. 3കോടി രൂപ )
2016ൽ മോദി സർക്കാരിന്റെ കരാറിൽ ഇത് 36.11 ദശലക്ഷം യൂറോ ( 292. 5 കോടി രൂപ ) ആയി കുതിച്ചുയർന്നു. മൊത്തം വില 1035. 99 കോടി രൂപ )
ഒരു വിമാനത്തിന്റെ വിലയിൽ 25 ദശലക്ഷം യൂറോയുടെ ( 202 കോടി രൂപ ) വർദ്ധനയുണ്ടാക്കി.
ഇത് 2016ൽ ഫ്രഞ്ച് സർക്കാർ നൽകിയ 9 ശതമാനം ഡിസ്‌കൗണ്ടിനേക്കാൾ വളരെ കൂടുതലാണ്
കരാറുണ്ടാക്കാൻ നിയുക്തമായ ഏഴംഗ ഇന്ത്യൻ സംഘത്തിലെ മൂന്ന് സീനിയർ പ്രതിരോധ ഉദ്യോഗസ്ഥർ 10,530 കോടി കൂടുതലായതിനാൽ എതിർത്തു. ഇതുൾപ്പെടെ പത്ത് വ്യസ്ഥകളെ
അവർ എതിർത്തെങ്കിലും മറ്റ്നാല് പേർ അതിനെ മറികടന്നു തീരുമാനം എടുക്കുകയായിരുന്നു. വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്ത പ്രക്രിയയിലെ ഈ അസ്വാരസ്യങ്ങളൊന്നും സർക്കാർസുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.
T