വിഷയസങ്കല്പങ്ങളാകുന്ന ചെടികളും മരങ്ങളും കിളുർത്ത് കാടുപോലെ പെരുകിയ ചിത്തത്തിൽ സത്ത്, ചിത്ത്, ആനന്ദം എന്ന മൂന്ന് ഔഷധങ്ങൾ ഇരിപ്പുണ്ട്. അതിന്റെ ഇരുവശവും രാഗമാകുന്ന പാമ്പും ദ്വേഷമാകുന്ന പുലിയും കാവൽ നിൽക്കുന്നു.