1. ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളിത്തര്‍ക്കം രൂക്ഷമായ തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ സമവായത്തിന് ശ്രമം. ഇരുവിഭാഗങ്ങളുമായും കളക്ടര്‍ ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടറുടെ നിര്‍ദ്ദേശം. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി പള്ളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി വന്ന യാക്കോബായ വിഭാഗം പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. ഇന്നലെ രാത്രി പള്ളിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു.
2. ബിഷപ്പ് അടക്കം ഉള്ളവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്, വധശ്രമം, കലാപ ശ്രമം എന്നി വകുപ്പുകള്‍. അക്രമത്തില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ അടക്കം മുപ്പതോളം പേര്‍ അറസ്റ്റില്‍. ഇതുവരെ കേസ് എടുത്തത് 120 പേര്‍ക്ക് എതിരെ. അക്രമത്തിന്റെ ഉത്തരവാദിത്തം പൊലീസിന് എന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. അവകാശത്തര്‍ക്കം നടക്കുന്ന സെന്റ്‌മേരീസ് പള്ളിക്ക് നേരെ ഇന്നലെ രാത്രി ഉണ്ടായ കല്ലേറില്‍ ചില്ലുകളും ഗേറ്റും തകര്‍ന്നിട്ടുണ്ട്.
3. ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പം. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ പ്രായം നിഷേധിച്ച് സ്ത്രീകള്‍. മല കയറിയ പല സ്ത്രീകളും 50ന് മുകളില്‍ പ്രായമുള്ളവര്‍. പട്ടികയിലെ ആദ്യ പേരുകാരി പദ്മാവതിക്ക് 50 വയസ് എന്ന് സര്‍ക്കാര്‍. എന്നാല്‍ ഇവര്‍ക്ക് 53 വയസുണ്ടെന്ന് തിരിച്ചറിയല്‍ രേഖ. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്ള വാദം തള്ളി ആന്ധ്രാ സ്വദേശിനികളും
4. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ആന്ധ്രയിലും തമിഴ്നാട്ടിലും നിന്നുള്ള യുവതികള്‍. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രേഖാമൂലം അറിയിച്ചത്. മല കയറിയത് 40നും 50നും ഇടയില്‍ പ്രായമുള്ളവര്‍ എന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളാണ് മല കയറിയത് എന്നും സര്‍ക്കാര്‍.
5. 7564 പേര്‍ ഓണ്‍ലൈന്‍ വഴി രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ രേഖ പ്രകാരമുള്ള വിവരങ്ങളാണ് സുപ്രീംകോടതിയില്‍ അറിയിച്ചതെന്ന് മന്ത്രി. പേരും ആധാര്‍ നമ്പറും അടക്കമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. കേരളത്തില്‍ നിന്നുള്ള ആരുടെയും പേരു വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണം എന്ന് സുപ്രീംകോടതി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നും കോടതി
6. ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരായ സമരം നടക്കുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തും എന്ന് മന്ത്രി ഇ.പി. ജയരാജന്‍. സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യം വയ്ക്കുക്കുന്നത് ശരിയല്ല എന്നും മന്ത്രി ജയരാജന്‍. മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇന്നലെ സമരസമിതി വ്യക്തമാക്കിയ സാഹചര്യത്തില്‍. പ്രശ്ന പരിഹാരത്തിനായി സി വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തി വയ്ക്കുമെന്ന് ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
7. പ്രദേശത്ത് ഇന്‍ ലാന്‍ഡ് വാഷിംഗ് തുടരും. പ്രശ്നത്തെ കുറിച്ച് സമഗ്ര പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സി വാഷിംഗിലെ നിയന്ത്രണം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ. ആലപ്പാട് പഞ്ചായത്തിനെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ഖനനം ഉപേക്ഷിക്കാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ആലപ്പാട്ടെ 16 കിലോമീറ്റര്‍ കടല്‍ ഭിത്തികള്‍ ശക്തിപ്പെടുത്താനും പുലിമുട്ടുകള്‍ നിര്‍മ്മിക്കാനും ഐ.ആര്‍.ഇയോട് ആവശ്യപ്പെടും എന്നും മന്ത്രി.
8. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിന്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് മുന്‍ നായകന്‍ എം.എസ് ധോണിയുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി. ധോണി കരിയറിലെ 70-ാം അര്‍ദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ കേദാര്‍ ജാദവ് അര്‍ദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി.
ഇന്ത്യയ്ക്ക് നഷ്ടമായത് രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കൊഹ്ലി എന്നിവരുടെ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 230 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടത് 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയ യുസ്‌വേന്ദ്ര ചാഹലിന്റെ മികവില്‍. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും രണ്ട് വിക്കറ്റ് വീതം. ഓസീസ് മണ്ണില്‍ ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ സ്പിന്നറായും ചാഹല്‍ മാറി. ഇതോടെ ഇന്ത്യ ആദ്യമായി ഏകദിന, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കി.
![]() |
ReplyReply allForward |