sports-school

തിരുവനന്തപുരം: 2019-2020 അധ്യയന വർഷത്തിലേയ്ക്ക് ജി.വി രാജ സ്പോർട്സ് സ്കൂളിലും കണ്ണൂർ സ്പോർട്സ് ഡിവിഷനിലും പ്രവേശനത്തിന് ജില്ലാതലത്തിൽ സെലക്ഷന്‍ ട്രയൽസ് സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒൻപത്, പ്ലസ് വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്കാണ് പ്രവേശനം.

അത്‌ലറ്റിക്സ്, ബാസ്ക്കറ്റ് ബാൾ, ഫുട്ബാൾ, വോളിബാൾ, തായ്ക്കൊണ്ടോ, റസ്‌ലിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ എന്നീ കായികയിനങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ www.sportskerala.org എന്ന വെബ്സൈറ്റിൽ .

ജനുവരി 22 കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ട്, 23 കാസർകോഡ് പെരിയ നവോദയ വിദ്യാലയം, 24 വയനാട് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം, 25 കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, 28 കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, 29 പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ട്, 30 തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം, ഫെബ്രുവരി 1 എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, 2 കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ട്, 5 ഇടുക്കി അരക്കുളം സെന്റ് ജോസഫ് കോളേജ്, 6 പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, 7 ആലപ്പുഴ എസ്.ഡി. വി ഹയർ സെക്കൻഡറി സ്കൂൾ, 8 കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, 11 തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷൻ ട്രയൽസ്.