mandhamangalam

തൃശ്ശൂർ: മാന്ദാമംഗലം പള്ളിയിലെ സംഘർഷം കണക്കെടുത്ത് ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് പള്ളി താ‌ൽക്കാലികമായി അടച്ചിട്ടു. കളക്ടർ അനുപമയുമായി ഒാർത്തഡോക്സ്- യാക്കോബായ വിഭാഗം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇതിന് ശേഷം പള്ളി അടച്ചിടാൻ കളക്ടർ നിർദേശിക്കുകയാിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി നിലനിന്ന അവകാശത്തർക്കത്തിന് താർക്കാലികമായി പരിഹാരമായി.

ഇനി കോടതി വിധിയിൽ വ്യക്തത വരുത്തിയാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ. യാക്കോബായ സഭാ വിശ്വാസികൾക്ക് ആരാധനയ്ക്ക് പള്ളിയിൽ അവസരം നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഇരുകൂട്ടരെയും വിളിച്ച് ചർച്ച നടത്തിയത്. കോടതി ഉത്തരവിനെക്കുറിച്ച് ചർച്ച നടത്തില്ലെന്ന് കളക്ടർ നേരത്തെ വ്യക്തമാക്കിയുന്നു.

ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുചർന്ന 120 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത 42 പരെ വിട്ടയക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പള്ളിയുടെ കവാടത്തിന് മുന്നിൽ ഒാർത്തഡോക്സ് വിഭാഗം നടത്തിയ സമരം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ പരുക്കേറ്റ 17 ഇപ്പോഴും ചികിത്സയിലാണ്.