തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാട് തള്ളി സി.പി.എം. ആലപ്പാട് പ്രദേശത്തെ ഖനനം പൂർണമായി നിറുത്തേണ്ടതില്ലെന്ന് സി.പി.എം അഭിപ്രായപ്പെട്ടു. ഖനനം നിറുത്തിയാൽ ഐ.ആർ.ഇ അടച്ചുപൂട്ടേണ്ടിവരുമെന്ന് പ്രസ്താവനയിൽ പറയുന്നു.
വേരത്തെ ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ രൂക്ഷവിമർശനവുമായി വി.എസ്. അച്യുതാനന്ദൻ രംഗത്ത് വന്നിരുന്നു. തുടർപഠനങ്ങൾ വരുന്നതു വരെയെങ്കിലും കരിമണൽ ഖനനം അവസാനിപ്പിക്കണം. ജനിച്ച മണ്ണിൽ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നും വി.എസ് പറഞ്ഞു.
ആലപ്പാട് തീരത്തെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് ഒരുമാസത്തേക്ക് നിറുത്തിവെക്കുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കു ശേഷം അറിയിച്ചത്. വിദഗ്ദ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ സീ വാഷിംഗ് നിർത്തിവെക്കുമെന്നും ഇൻലാൻഡ് വാഷിംഗ് തുടരുമെന്നും വ്യവസായ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.എന്നാൽ ഖനനം പൂർണമായി നിറുത്തുന്നവതുവരെ സമരം തുടരാനാണ് സമരസമിതിയ തീരുമാനിച്ചിരിക്കുന്നത്.