kaumudy-news-headlines

1. കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍.എസ്.പി. തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ആര്‍.എസ്.പിയിലും യു.ഡി.എഫിലും രണ്ട് അഭിപ്രായമില്ലെന്നും പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്ന ഏക സീറ്റിലേക്കാണ് പ്രേമചന്ദ്രന്‍ മത്സരിക്കുന്നത്

2. പ്രേമചന്ദ്രന് എതിരെ ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന് ആര്‍.എസ്.പിയുടെ ആരോപണം. പ്രേമചന്ദ്രനെ സംഘപരിവാര്‍ അനുകൂലിയാക്കുന്ന സി.പി.എം നടപടികള്‍ക്ക് എതിരെ പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്താനും തീരുമാനം

3. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ സര്‍ക്കാര്‍ പട്ടികയില്‍ ആശയക്കുഴപ്പും രൂക്ഷമാകുന്നു. സര്‍ക്കാര്‍ പട്ടികയിലെ ഇരുപത്തി ഒന്നാം പേരായ പരം ജ്യോതി പുരുഷന്‍. ചെന്നൈ സ്വദേശിയായ ഇയാളുടെ താമസം പട്ടികയില്‍ രേഖപ്പെടുത്തിയ മേല്‍വിലാസത്തില്‍ തന്നെ. നവംബര്‍ 29ന് ശബരിമലയില്‍ എത്തിയിരുന്നു എന്ന് പരം ജ്യോതി. പട്ടികയില്‍ യുവതിയായി പേര് വന്നതില്‍ അത്ഭുതം തോന്നുന്നു എന്ന് പരംജ്യോതി

4. 50 വയസിന് താഴെ പ്രായമുള്ള യുവതികള്‍ ദര്‍ശനം നടത്തി എന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ യുവതികളുടെ പ്രായം 51ന് മുകളിലെന്ന വിവാദം കൊഴുക്കുന്നതിനിടെ ആണ് പുതിയ കണ്ടെത്തല്‍. പട്ടികയിലെ ആദ്യ പേരുകാരി പദ്മാവതിക്ക് 50 വയസ് എന്ന് സര്‍ക്കാര്‍. എന്നാല്‍ ഇവര്‍ക്ക് 53 വയസുണ്ടെന്ന് തിരിച്ചറിയല്‍ രേഖ. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്ള വാദം തള്ളി ആന്ധ്രാ സ്വദേശിനികളും

5. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ആന്ധ്രയിലും തമിഴ്നാട്ടിലും നിന്നുള്ള യുവതികള്‍. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രേഖാമൂലം അറിയിച്ചത്. മല കയറിയത് 40നും 50നും ഇടയില്‍ പ്രായമുള്ളവര്‍ എന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളാണ് മല കയറിയത് എന്നും സര്‍ക്കാര്‍.

6. ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്കത്തിന് താത്കാലിക പരിഹാരം. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടപ്പിച്ച് ജില്ലാ കളക്ടര്‍. സമാധാന സ്ഥിതി ഉണ്ടാകുന്നത് വരെ പള്ളി അടച്ചിടാന്‍ തീരുമാനം. മൂന്ന് ദിവസമായി പള്ളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി വന്ന യാക്കോബായ വിഭാഗക്കാര്‍ പളളിയില്‍ നിന്ന് പുറത്തിറങ്ങി. തീരുമാനം, ഇരുവിഭാഗങ്ങളും പള്ളിയില്‍ നിന്ന് പുറത്തിറങ്ങണം എന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ

7. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തിലാണ് പള്ളി തര്‍ക്കത്തിന് പരിഹാരം കാണാന്‍ ചര്‍ച്ച നടത്തിയത്. പള്ളിയുടെ ഉടമസ്ഥ അവകാശത്തെ കുറിച്ചോ കോടതി വിധിയെ കുറിച്ചോ ചര്‍ച്ച നടത്തില്ലെന്ന് നേരത്തെ കളക്ടര്‍ അറിയിച്ചിരുന്നു. കളക്ടര്‍ അടിയന്തര യോഗം ചേര്‍ന്നത് ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ സംഘര്‍ഷത്തെയും കല്ലേറിനെയും തുടര്‍ന്ന് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍. സംഘര്‍ഷത്തില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു

8. ബിഷപ്പ് അടക്കം ഉള്ളവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്, വധശ്രമം, കലാപ ശ്രമം എന്നി വകുപ്പുകള്‍. അക്രമത്തില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ അടക്കം മുപ്പതോളം പേര്‍ അറസ്റ്റില്‍. ഇതുവരെ കേസ് എടുത്തത് 120 പേര്‍ക്ക് എതിരെ. അക്രമത്തിന്റെ ഉത്തരവാദിത്തം പൊലീസിന് എന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്.

9. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിന്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് മുന്‍ നായകന്‍ എം.എസ് ധോണിയുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി. ധോണി കരിയറിലെ 70-ാം അര്‍ദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ കേദാര്‍ ജാദവ് അര്‍ദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി.

10. ഇന്ത്യയ്ക്ക് നഷ്ടമായത് രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കൊഹ്ലി എന്നിവരുടെ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 230 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടത് 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയ യുസ്‌വേന്ദ്ര ചാഹലിന്റെ മികവില്‍. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും രണ്ട് വിക്കറ്റ് വീതം. ഓസീസ് മണ്ണില്‍ ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ സ്പിന്നറായും ചാഹല്‍ മാറി. ഇതോടെ ഇന്ത്യ ആദ്യമായി ഏകദിന, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കി.