-sabarimala-

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചതിനെ പരാമർശിച്ച് ടെെം മാഗസിനിൽ ലേഖനം. അയ്യപ്പ ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗയേയും പരാമർശിച്ച് രോഹിനി മോഹനാണ് ലേഖനം തയ്യാറാക്കിയത്. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പേരിൽ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിൽ അവർ പ്രവേശിച്ചു,​ ഇപ്പോ‍‍‍ൾ അവർ ഒളിവിലാണ്. എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം തുടങ്ങുന്നത്.

ലേഖനത്തിൽ ബി.ജെ.പിയുടെ നിലപാടിനെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങളെയും വിമർശിക്കുന്നുണ്ട്. മോദിയുടെ ഹിന്ദു ദേശീയ പാർട്ടിയായ ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണ് പ്രതിഷേധക്കാരിൽ കൂടുതലും. വിദ്യാസമ്പന്നരും, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളും ഒരുപാടുമുള്ള കേരളത്തിൽ ഒട്ടും സ്വീധീനമില്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും,​ ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

ബിന്ദുവിന്റെയും കനകദുർഗയുടെയും അഭിപ്രായങ്ങളും ഇതിൽ വിവരിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി ശ്രമിക്കുന്നവർക്കെതിര ജനങ്ങൾ മിക്കപ്പോയും പ്രതികരിക്കുന്നതിങ്ങെനെയാണ്. തങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെക്കുറിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയതെന്നും ലേഖനത്തിൽ പറയുന്നു. തങ്ങൾക്കെതിരെ തെരുവിലിറങ്ങുന്ന സഹോദരന്മാരോട് ഒന്നേ പറയാനുള്ളൂ. അൽപം സഹിഷ്ണുത കാണിക്കണം ‌ഞങ്ങൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് കനകദുർഗ പറയുന്നു.