ചെന്നൈ: ഇലക്‌ട്രിക് കാറുകളുടെ നിർമ്മാണത്തിനായി തമിഴ്‌നാട് ശ്രീപെരുംപുത്തൂരിൽ ഹ്യൂണ്ടായ് മോട്ടോഴ്‌സ് 7,000 കോടി രൂപ നിക്ഷേപത്തോടെ പ്ളാന്റ് സ്ഥാപിക്കും. പ്ളാന്റ് നിർമ്മാണത്തിന് തമിഴ്‌നാട് മന്ത്രിസഭ ഇന്നലെ അനുമതി നൽകി. ഹ്യൂണ്ടായിയുടെ ചെന്നൈ ശ്രീപെരുംപുത്തൂരിൽ നിലവിലുള്ള പ്ളാന്റിന് സമീപത്താണ് ഇ-കാറുകളുടെയും പ്ളാന്റ് ആരംഭിക്കുക.
പുതിയ പ്ളാന്റ് തുറക്കുന്നതോടെ ഇവിടെ നിന്നുള്ള മൊത്തം ഉത്‌പാദനത്തിൽ ഒരുലക്ഷം യൂണിറ്റുകളുടെ വർദ്ധന നേടാമെന്നാണ് ഹ്യൂണ്ടായിയുടെ പ്രതീക്ഷ. പുതിയ പ്ളാന്റിൽ 1,500 പേർക്ക് തൊഴിലും ലഭിക്കും.