asif-ali-

ആസിഫ് അലി വക്കീൽ വേഷത്തിലെത്തുന്ന കക്ഷി അമ്മിണപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പരിചയപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.

അശ്വതി മനോഹരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആന്റണി വർഗീസ് നായകനായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. വിജയരാഘവൻ, നിർമ്മൽ പാലാഴി, സുധീഷ്, മാമുക്കോയ, ബേസിൽ ജോസഫ്, സരയൂ മോഹൻ എന്നിവരാണ് മറ്റുതാരങ്ങൾ.

സനിലേഷ് ശിവനാണ്ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാഹുൽ രമേശ് കാമറയും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിക്കുന്നു. സറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ മുരളീധരനും സാമുവൽ എബിയും ചേർന്ന് സംഗീതം നൽകുന്നു.

അസിഫ് അലിയുടെ ഈ വർഷത്തെ ആദ്യറിലീസായ വിജയ് സൂപ്പറും പൗർണമിയും മികച്ച കളക്ഷൻ റിപ്പോർട്ടുമായി മുന്നേറുകയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.