phone-fraud

അബുദാബി: പ്രവാസികൾക്ക് മുന്നറിയിപ്പുമായി യു.എ.എയിലെ ഇന്ത്യൻ എംബസി. എംബസിയുടെ പേരിൽ ചില ഫോൺ കോളുകൾ വരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിപ്പ് നൽകി. എംബസിയുടെ പേരിൽ ചിലർ പണം ആവശ്യപ്പെട്ടാണ് നിരന്തര കോളുകൾ വരുന്നത്. 02​​-4492700 എന്ന നമ്പറിൽ നിന്നാണ് കോളുകൾ വരുന്നത്. എന്നാൽ എംബസി ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് ഫോൺ കോളുകൾ ചെയ്യാറില്ലെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും അവർ വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് എംബസി ഇക്കാര്യം പുറത്ത് വിട്ടത്. ഇത്തരം ഫോൺ കോളുകൾ പ്രോത്സാഹിപ്പിക്കരുതെന്നും ഫോൺ കോളുകൾ വരികയാണെങ്കിൽ എംബസി അറിയിക്കണമെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു. ഇതിനോടൊപ്പം പരാതികൾ അറിയിക്കുന്നതിനുള്ള നിർദേശങ്ങളും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.