k-surendran-

തിരുവനന്തപുരം: സംസ്ഥാന സർക്കാരും സമുദായ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞതുകേട്ടാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. യുവതീപ്രവേശന പട്ടിക തയ്യാറാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ' ബഹറയ്ക്കു മലയാളം ശരിക്കും മനസ്സിലാവാത്തതുകൊണ്ടാണ്. വനിതാമതിലിൽ പങ്കെടുത്തുകൊണ്ട് പിണറായി പറഞ്ഞു. " സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ല. അതാണ് നവോത്ഥാനം". പാവം നമ്മൾ ബെർതേ തെറ്റിദ്ധരിച്ചു' എന്ന് ഫേസ്ബുക്കിൽ കെ. സുരേന്ദ്രൻ കുറിച്ചു.

സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച 51 യുവതികളുടെ പട്ടികയിൽ പുരുഷൻമാർ കടന്നുകൂടിയതിനെക്കുറിച്ച് സർക്കാരിനെ പരിഹസിച്ചാണ് കെ.സുരേന്ദ്രന്റെ പോസ്റ്റ്.