മലയാള സിനിമയുടെ താരപുത്രൻ പ്രണവ് മോഹൻലാൽ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വീണ്ടും വരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദിയിലൂടെ സിനിമയിലെത്തിയ പ്രണവ് പാർക്കർ അഭ്യാസങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ മനോഹരമായിട്ടാണ് പ്രണവ് ചെയ്തിരുന്നത്. ആദിക്ക് വേണ്ടി പ്രണവ് പാർക്കർ അഭ്യാസങ്ങൾ പഠിച്ചിരുന്നു
തന്റെ രണ്ടാമത്തെ ചിത്രത്തിൽ സർഫിങ്ങുമായാണ് താരത്തിന്റെ കടന്നുവരവ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് സർഫിങ് പരിശീലിച്ചത്. രാമലീലക്ക് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ പ്രണവ് സർഫിങ് പരിശീലിച്ചത് വൻ വാർത്തയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.ബാലിയിൽ പ്രണവ് സർഫിങ് പരിശീലനം നടത്തിയതിന്റെ വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പുറത്തിറക്കിയത്.
ചിത്രം ജനുവരി 25 നു തിയേറ്ററുകളിൽ റിലീസ് ചെയ്യും.