തിരുവനന്തപുരം ചെറുവയ്യ്ക്കലിനടുത്ത് നിന്ന് രാവിലെ വാവയ്ക്ക് ഒരു കാള്‍... വീട്ടമ്മ രാവിലെ കതക് തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരു മൂർഖൻ പാമ്പ് പത്തി വിടര്‍ത്തി വീട്ട്മുറ്റത്ത്. പിന്നെ അത് മരത്തിന് മുകളിലേക്ക് കയറി. സ്ഥലത്ത് എത്തിയ വാവ മരത്തിന് മുകളില്‍ നോക്കിയെങ്കിലും ആദ്യം കണ്ടില്ല. തുടര്‍ന്ന് ഉള്ള തിരച്ചിലില്‍ അതാ ഇരിക്കുന്നു ഉഗ്രന്‍ ഒരു മൂർഖൻ പാമ്പ്, മരത്തിന്റെ ഏറ്റവും മുകളിലേക്ക് പോകുകയാണ്. ആറര അടിയോളം നീളം വരുന്ന, പത്ത് വയസിലേറെ പ്രായമുള്ള മൂർഖൻ. പത്തിക്കും നല്ല വലുപ്പമാണ്. അതിനെ താഴെ എത്തിക്കാനുള്ള വാവയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു. അത് കൂടുതൽ ഉയരത്തിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. തുടർന്ന് ഒരു നീളമുള്ള കമ്പി വളച്ച് തോട്ടിയാക്കി അതിനെ മുകളില്‍ നിന്ന് താഴെയുള്ള ശിഖരത്തിലേക്ക് തള്ളിയിട്ടു. അത് വീണ്ടും മുകളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്...കാണുക സ്‌നേക്ക് മാസ്റ്ററിന്റെ സാഹസികത നിറഞ്ഞ ഈ എപ്പിസോഡ്.