ഇടവേളക്കുശേഷം കമലിന്റെ സിനിമയിൽ പ്രധാന വേഷത്തിൽ പുതുമുഖങ്ങൾ എത്തുന്നു. അടുത്തമാസം ഒന്നിന് ലക്ഷ്വദ്വീപിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥയും കമലിന്റേത് തന്നെ. ഒരു മാസത്തെ ഷൂട്ടിംഗാണ് പ്ളാൻ ചെയ്യുന്നത്. പത്ത് ദിവസം കൊച്ചിയിലുമുണ്ടാവും. വിനായകൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീനേജ് പ്രണയ കഥയാണ് സിനിമയുടെ പ്രമേയം. കമൽ സംവിധാനം ചെയ്ത നമ്മൾ, നിറം എന്നീ സിനിമകളിൽ പുതുമുഖങ്ങളായി എത്തിയവർ പിന്നീട് ശ്രദ്ധേയ താരങ്ങളായി. കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ആമിയ്ക്കുശേഷം കമൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്.