പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് , ജയറാമിന്റെ ലോനപ്പന്റെ മാമ്മോദീസ ,ബിജു മോനോന്റെ സത്യം പറഞ്ഞാൽ വിശ്വാസിക്കുവോ, കാളിഭാസ് ജയറാമിന്റെ മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറായി.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് 25ന് തിയേറ്ററിലെത്തും. ത്രില്ലർ മൂഡിലുള്ള ചിത്രമാണിത്.പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സേയാ ഡേവിഡ് നായികയാകുന്നു.ഗോകുൽ സുരേഷ് ഗോപി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മനോജ് .കെ.ജയൻ,സിദ്ദിഖ്, കലാഭവൻ ഷാജോൺ ,ഹരീഷ്, ജി.സുരേഷ് കുമാർ, ധർമ്മജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ, നെൽസൺ,കൃഷ്ണ പ്രസാദ്,അഭിരവ്,വിനോദ് കെടാമംഗലം ,മാലാപാർവതി, ശ്രീ ധന്യ, ഷാജു,സുന്ദർ,ശ്രീദേവി ഉണ്ണി എന്നിവരും പ്രധാന താരങ്ങളാണ്.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വിവേക് ഹർഷൻ.
പെൻ &പെപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമ്മിച്ച് ലിയൊ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലോനപ്പന്റെ മാമ്മോദീസ" ഫെബ്രുവരി ഒന്നിന് തിയേറ്ററിലെത്തും. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ ദിലീഷ്പോത്തൻ, അന്നാരേഷ്മ രാജൻ,കനിഹ,ജോജു ജോർജ്, ഹരീഷ് കണാകരൻ,ഇന്നസെന്റ്, അലൻസിയർ, നിയാസ് ബക്കർ ,വിശാഖ്,ശാന്തി കൃഷ്ണ,ഇവാ പവിത്രൻ,നിഷാസാരംഗ്,കലാഭവൻ ജോഷി എന്നിവരും പ്രധാന താരങ്ങളാണ് .ഹരി നാരായണന്റെ വരികൾക്ക് അൽഫോൻസ് ജോസഫ് ഈണം പകരുന്നു. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.
ഉർവശി തീയറ്റേഴ്സ് ആൻഡ് ഗ്രീൻ ടി.വി.എന്റർടെയ് നേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ,അനീഷ് എം. തോമസ് ,രമാദേവി എന്നിവർ നിർമ്മിച്ച് പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വാസിക്കുവോ. വാർക്ക പണിക്കാരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത് .
ബിജുമേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ സംവൃതാ സുനിലാണ് നായിക.അജുവറുഗീസ്, സൈജുകുറുപ്പ്, അലൻസിയർ, ജോണി ആന്റണി, ഭഗത് മാനുവൽ, ജാഫർ ഇടുക്കി, അൽത്താഫ്, ശ്രീകാന്ത് മുരളി, ബാലൻ പാറയ്ക്കൽ എന്നിവരും പ്രധാന താരങ്ങളാണ്.രചന-സജീവ് പാഴൂർ .അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. ഷഹ് നാദ് ജലാൽ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കു ന്നു.
ഗോകുലം മൂവീസ് ആൻഡ് വിന്റേജ് ഫിലിംസിന്റെ ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കും.ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. കാളിദാസ് ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക.
ഷെബിൻ ബെൻസൺ,വിഷ്ണു ഗോവിന്ദ് ,ശരത് സഭ,ഷഹീൻ സിദ്ദിഖ്, സായ് കുമാർ, വിജയരാഘവൻ, ജോയ് മാത്യു, വിജയ് ബാബു,ഭഗത് മാനുവൽ, വി.കെ.ബൈജു,എസ്തർ അനിൽ, മേഘനാഥൻ,ജയിംസ് പാറയ്ക്കൽ, നസീർ സംക്രാന്തി എന്നിവരും പ്രധാന താരങ്ങളാണ്.സന്തോഷ് വർമ്മയുടെ വരികൾക്ക് അനിൽ ജോൺസ് ഈണം പകരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു.