നടൻ മാധവന്റെ കന്നി സംവിധാന സംരംഭമാണ്റോക്കട്രി — ദ നമ്പി എഫക്ട് . െഎ. എസ്. ആർ. ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഇതിൽ നായകവേഷം അവതരിപ്പിക്കുന്നതും മാധവൻ തന്നെയാണ്. നമ്പി നാരായണന്റെ രൂപത്തിലേക്ക് മാറാൻ മാധവന് പതിന്നാലു മണിക്കൂറാണ് വേണ്ടി വന്നത്. ഇതിന്റെ ചിത്രങ്ങൾ മാധവൻ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു. അനന്ത് നാരായണനാണ് ചിത്രത്തിന്റെ കോ -ഡയറക്ടർ .