മരയ്ക്കാർ അറബി കടലിന്റെ സിംഹത്തിലും മാമാങ്കത്തിലും ശക്തമായ കഥാപാത്രങ്ങളുമായി സുരേഷ് കൃഷ്ണ. തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണിതെന്ന് സുരേഷ് കൃഷ്ണ സിറ്റി കൗമുദിയോട് പറഞ്ഞു. എന്നാൽ കഥാപാത്രത്തിന്റെ സവിശേഷത അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മോഹൻലാലിന്റെ പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്നു.ചിത്രീകരണം പുരോഗമിക്കുന്ന പായ്ക്കപ്പലിൽ തങ്ങളുടെ വേഷത്തിലാണ് സുരേഷ് കൃഷ്ണ എത്തുന്നത്. തിരൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു.