കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അള്ള് രാമേന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. വർണ്യത്തിൽ ആശങ്കയ്ക്ക് ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനറാണ്.
25000 രൂപ മുതല്‍ മുടക്കില്‍ പോരാട്ടം എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് ബിലഹരി.. സംഗീത സംവിധാനം- ഷാന്‍ റഹ്മാന്‍, ചിത്രസംയോജനം- ലിജോ പോള്‍, തിരക്കഥ- സജിന്‍ ചെറുകയില്‍, വിനീസ് വാസുദേവന്‍, ഗിരീഷ്., ചാന്ദ്‌നി ശ്രീധര്‍, അപര്‍ണ ബാലമുരളി, സലീം കുമാര്‍, കൃഷ്ണശങ്കര്‍, ഹരീഷ് കണാരന്‍, അല്‍ത്താഫ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നു..