bishap

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാൻ നിരന്തരശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സാക്ഷികളായ തങ്ങൾക്ക് നിരന്തരമായി ഭീഷണിയുണ്ടെന്നും, കന്യാസ്ത്രീകളുടെ സ്ഥലമാറ്റം തടയണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും തങ്ങളെ സ്ഥലംമാറ്റിയത് സമ്മർദ്ദത്തിലാക്കാനാണെന്നും ഇവർ കത്തിൽ പറയുന്നു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്‌ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകൾ കത്തിൽ പറയുന്നു.

സിസ്റ്റർ അനുപമ,​ ജോസ്‌ഫിന,​ ആൽഫി,​ ആൻസിറ്റ,​ നീന റോസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്ര‌ിക്കൊണ്ട് സഭ ഉത്തരവിട്ടത്. സമരനേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. മറ്റ് കന്യാസ്ത്രീകളെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്കുമാണ് മാറ്ര‌ിയത്. മുൻപ് രണ്ട് തവണയും ട്രാൻസ്ഫർ നൽകിയിട്ടും ഇവർ പല ഒഴിവുകൾ പറഞ്ഞ് പിന്മാറുകയായിരുന്നു. എന്നാൽ, ഇനി അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. സഭയുടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ എല്ലാ കന്യാസ്ത്രീകൾക്കും ബാദ്ധ്യതയുണ്ട്. പരസ്യസമരത്തിനിറങ്ങി സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് ട്രാൻസ്‌ഫറെന്നും ഉത്തരവിറക്കിയ കത്തിൽ പറയുന്നു. മിഷണറീസ് ഒഫ് ജീസസ് കത്തീഡ്രലിലെ മദർജനറൽ റജീന കടംതോട്ടാണ് ഉത്തരവിറക്കിയത് കത്തയച്ചത്.

ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം: കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ സ്റ്റോറി ഇംഗ്ലീഷിൽ വായിക്കാം

എന്നാൽ, ഈ കത്ത് അംഗീകരിക്കാനും കുറവിലങ്ങാട് മഠത്തിൽ നിന്ന് ഇറങ്ങാനും തങ്ങൾ തയ്യാറല്ലെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിരുന്നു. സഭ തങ്ങൾക്കെതിരെ പ്രതികാര നടപടിയാണെടുത്തതെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു. കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം കേസിന്റെ ദുർബലമാക്കാനാണെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകൾക്ക് കൈമാറിയത്.