ശബരിമലയിൽ സ്ത്രീ പ്രവേശനം സാദ്ധ്യമാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അമ്പത്തിഒന്ന് യുവതികൾ പ്രവേശിച്ചതായി സുപ്രീം കോടതിയിൽ രേഖകളടക്കം റിപ്പോർട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ സ്ത്രീപ്രവേശം വീണ്ടും വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും പൊലീസിനെയും നിശിതമായി വിമർശിച്ച് കൊണ്ട് കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല രംഗത്ത് വന്നു. പരൻ ജ്യോതി എന്ന പുരുഷനെ സ്ത്രീയാണെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയ ആണിനെയും പെണ്ണിനെയും പോലും തിരിച്ചറിയാത്ത പൊലീസിന്റെ സംരക്ഷണയിലാണ് കേരളം എന്ന് അദ്ദേഹം പരിഹസിക്കുന്നു. ഇത് കൂടാതെ ആളുകളുടെ വിശ്വാസത്തെ ബോധപൂർവം വൃണപ്പെടുത്തി കുഴപ്പമുണ്ടാക്കാനാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഇത് ഒരു ഭരണാധികാരിക്ക് ചേർന്നതാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോക് നാഥ് ബഹ്റയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി.
പുരുഷനായ പരൻ ജ്യോതി സ്ത്രീയാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത് പൊലീസ് നൽകിയ പട്ടിക പ്രകാരമാണത്രെ.
ആണിനെയും പെണ്ണിനെയും പോലും തിരിച്ചറിയാത്ത പൊലീസിന്റെ സംരക്ഷണയിലാണ് കേരളം !
51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് 'നവോത്ഥാന സർക്കാർ ' പരമോന്നത നീതിപീഠത്തെ അറിയിച്ചത്.
മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ ഭൂരിഭാഗം യുവതികൾക്കും പ്രായം 50 ന് മുകളിൽ . 51 യുവതികൾ ,51 വെട്ട് ,51 മുഖ്യമന്ത്രിയുടെ ഭാഗ്യ നമ്പരാവണം.
പക്ഷേ സുപ്രീംകോടതിയിൽ കള്ളം പറഞ്ഞതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ. ശ്രീ പിണറായി വിജയൻ ?,ശബരിമല യുവതീപ്രവേശത്തിൽ ആവർത്തിച്ച് കള്ളം പറഞ്ഞ് നിങ്ങളെന്താണ് നേടുന്നത് ?
ബോധപൂർവം ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി കുഴപ്പമുണ്ടാക്കുന്നത് ഭരണാധികാരിക്ക് ചേരുന്ന നിലപാടണോ ?
ഇതും ഉപദേശിച്ചത് അഡ്വ. പി എസ് ശ്രീധരൻ പിള്ളയണോ ?
അന്ത 51ൽ ഒരാൾ പുരുഷൻ, ബാക്കി മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവർ! സർക്കാരിനെ ട്രോളി അഡ്വ. ജയശങ്കർ