died

തിരുവല്ല: തിരുവല്ല വേങ്ങലിൽ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് തൊഴിലാളികൾ മരിച്ചു. കഴുപ്പിൽ കോളനിയിൽ സനിൽ കുമാർ, ജോണി എന്നിരാണ് മരിച്ചത്. അസ്വസ്ഥതയെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഈ കർഷകർ തിരുവല്ല വേങ്ങലിൽ പാടത്ത് കീടനാശിനി അടിച്ചത്. ദേഹാസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.