marriage

പട്ന: അടിച്ച് പൂസായി വിവാഹത്തിനെത്തിയ വരനെ വേണ്ടെന്ന് വച്ച് പ്രതിശ്രുതവധു. ബീഹാറിലെ അക്ബർപൂരിലാണ് സംഭവം. ബീഹാറിൽ മദ്യനിരോധനം നിലനിൽക്കെയാണ് കോൺസ്റ്റബിൾ കൂടിയായ ഉദയ് രജക് മദ്യപിച്ച് ലക്കുകെട്ട് വിവാഹത്തിനെത്തിയത്. വിവാഹ ദിവസം രാത്രിയിൽ വധുവിന്റെ വീട്ടിലെത്തിയ വരനും സംഘവും മദ്യലഹരിയിലാണ് വധുവിന്റെ വീട്ടിലേക്കെത്തിയത്.

അടിച്ച് പൂസായി എത്തിയത് മാത്രമല്ല വധുവിന്റെ അമ്മാവനോട് വഴക്കിടുകയും ഒടുവിൽ അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തു. വിവരമറി‌ഞ്ഞെത്തിയ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയോട് ആരും പറഞ്ഞില്ലെന്ന് മാത്രമല്ല പൂർണപിന്തുണ നൽകുകയും ചെയ്തു. ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് കോൺസ്റ്റബിളായ വരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.