kaumudy-news-headlines

1. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ ആശയക്കുഴപ്പം പുതിയ തലത്തിലേക്ക്. പട്ടികയിലെ അവ്യക്തതയില്‍ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍. കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാനല്ല പട്ടിക തയ്യാറാക്കിയത് എന്ന് പൊലീസ്. കോടതി ചോദിച്ചാല്‍ മാത്രം സമര്‍പ്പിക്കാനായിരുന്നു പട്ടിക. പട്ടിക തയ്യാറാക്കിയത് വെര്‍ച്യുല്‍ ക്യൂ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍

2. പട്ടികയിലെ ആധികാരികതയില്‍ ആരും സംശയം ഉന്നയിച്ചിട്ടില്ലെന്ന് നിയമവകുപ്പ്. സര്‍ക്കാര്‍ സമര്‍പ്പിച്ചത് ദേവസ്വം ബോര്‍ഡിന്റെ പട്ടിക അല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിന് ഇല്ല. ശബരിമലയില്‍ യുവതികള്‍ കയറിയോ എന്ന് നോക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനമില്ലെന്നും പ്രതികരണം. വിവാദങ്ങളുടെ ഉത്തരവാദിത്തതില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ കൈ കഴുകുന്നതിനിടെ, പട്ടികയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

3. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ മൊഴി നല്‍കിയ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാക്ഷികളായതിനാല്‍ ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകള്‍. ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നു. ചികിത്സയ്ക്കും യാത്രയ്ക്കും പോലും സഭയില്‍ നിന്ന് പണം നല്‍കുന്നില്ല. സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലമാറ്റം എന്നും കത്തില്‍ പറയുന്നു

4. കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവദിക്കണം. വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം എന്നും കത്തില്‍ ആവശ്യം. കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റിയത് കഴിഞ്ഞ ദിവസം. സഭ നടപടി, സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ, കന്യാസ്ത്രീമാരായ ജോസഫിന്‍, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ എന്നിവര്‍ക്ക് എതിരെ

5. പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ നിയമങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. സഭാ നിയമങ്ങള്‍ പാലിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരെന്ന് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടം പുറത്തിറക്കിയ ഉത്തരവില്‍ പരാര്‍മശം. സഭയുടേത് പ്രതികാര നടപടി എന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു.

6. മുനമ്പം മനുഷ്യക്കടത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യാത്ര തിരിച്ചത് ഇരുന്നൂറില്‍ അധികം പേര്‍ എന്ന് പൊലീസ് കണ്ടെത്തല്‍. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആറ് കോടിയോളം രൂപയുടെ ഇടപാട് നടന്നതായി പൊലീസ്. കുടിയേറ്റത്തിന് ശ്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ പിടിയിലായത് മുനമ്പത്ത് നിന്ന് പോകാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദീപക്, പ്രഭു എന്നിവര്‍. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു

7. യാത്ര തിരിച്ച ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം വാങ്ങിയതായി ദീപക്കിന്റെ മൊഴി. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്ര പുറപ്പെട്ട സംഘത്തിലുണ്ട്. മനുഷ്യക്കടത്ത് കേസില്‍ ബോട്ട് ഉടമ അനില്‍ കുമാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടു നിന്നത് അനില്‍കുമാര്‍. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്ന് പൊലീസ് വിലയിരുത്തല്‍

8. ശബരിമല നട അടയ്ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ദര്‍ശനം നടത്താന്‍ വീണ്ടും യുവതികള്‍ എത്തി. മല കയറാന്‍ എത്തിയത് 6 പുരുഷന്മാരും 2 യുവതികളും അടങ്ങിയ നവോത്ഥാന കേരള കൂട്ടായ്മ സംഘം. നിലയ്ക്കല്‍ എത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷാനില എന്നിവരെ പൊലീസ് തടഞ്ഞു. ദര്‍ശനത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പൊലീസിന്റെ മുന്നറിയിപ്പ്

9. എരുമേലി വഴി യുവതികളെ തിരിച്ച് അയച്ചു എന്ന് പൊലീസ്. പൊലീസ് പറഞ്ഞ് പറ്റിച്ചുവെന്ന് നവോത്ഥാന കേരള കൂട്ടായ്മ. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാന്‍ എത്തിയത്. പൊലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് തന്നെ മലകയറാന്‍ ശ്രമിക്കും എന്ന് സംഘാടക അംഗം ശ്രേയസ് കണാരന്‍

10. ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട് യുവതികള്‍ നിലയ്ക്കല്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിയത് ഇന്ന് പുലര്‍ച്ചെയോടെ. മല കയറാന്‍ ഉള്ള തീരുമാനത്തില്‍ നിന്ന് യുവതികള്‍ പിന്മാറിയത് പൊലീസുമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍. കഴിഞ്ഞ ബുധനാഴ്ചയും മല കയറാന്‍ രേഷ്മയും ഷാനിലയും എത്തിയിരുന്നു. നീലി മലയ്ക്ക് മുന്‍പ് തന്നെ കനത്ത പ്രതിഷേധം നേരിട്ട ഇവരെ പൊലീസ് തിരിച്ച് അയക്കുക ആയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പമ്പയിലും പരിസരത്തും സുരക്ഷ ശക്തമാക്കി പൊലീസ്

11. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും വീണ്ടും കൂടിക്കാഴ്ച നടത്തും. ട്രംപ്- കിം രണ്ടാം ഉച്ചക്കോടി ഫെബ്രുവരി അവസാനം നടക്കും. തീരുമാനം, കൊറിയന്‍ വക്താവ് കിംഗ് യോങ് ചോലുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍. കൂടിക്കാഴ്ചയ്ക്ക് വിയറ്റ്നാം വേദിയാകാന്‍ സാധ്യത. കിം ജോഗ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും ഫെബ്രുവരി അവസാനം ചര്‍ച്ച നടത്തുമെന്നും ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

12. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ് ഉന്‍ കൂടിക്കാഴ്ചയില്‍ ലോക സമാധാനവും ആണവ കരാറുകളും യുദ്ധവും പ്രധാന വിഷയമായി. കഴിഞ്ഞ കൂടിക്കാഴ്ചയില്‍ നടത്തിയ ഉത്തര കൊറിയയുടെ ആണവനിരായുധീകരണം എന്ന പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. രണ്ടാം ഉച്ചക്കോടിയിലും ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാന്‍ സാധ്യത