home

വീടിന് കിഴക്ക് വടക്ക് ഭാഗത്തായി പൂജാമുറി നിർമ്മിക്കുന്നതാണ് ഉത്തമം, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ പൂജാമുറി ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷം ഇല്ലെങ്കിലും വൃത്തിസംബന്ധമായ കാര്യങ്ങളാൽ ഈ ഭാഗം ഒഴിവാക്കാവുന്നതാണ് നല്ലത്. പൂജാമുറി എല്ലാ വീടുകളിൽ വേണ്ടിയതാണ്. ഈ മുറിയിൽ ശാന്തമായ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അടുത്തകാലത്തായി പല വീടുകളിലും മുഖ്യ വാതിലിന് അഭിമുഖമായി പൂജാമുറി ഒരുക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഇത് ആ മുറിക്കകത്ത് നിന്നുള്ള പോസ്റ്റീവ് ഊർജ്ജം വീട്ടിൽ തങ്ങാതെ പുറത്തേയ്ക്ക് പോകുന്നതിന് കാരണമാവും. കൗമുദി ടി.വിയിലെ ദേവാമൃതം പരിപാടിയിൽ പങ്കെടുത്ത് പ്രശസ്ത വാസ്തു ജ്യോതിഷാചാര്യൻ ഡെന്നിസ് ജോയിയാണ് ഈ നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുന്നത്.