നിരഞ്ജ് മണിയൻപിള്ള രാജു,ധർമ്മജൻ ബോൾഗാട്ടി, ഗ്രിഗറി, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന " സകല കലാശാല " ഈമാസം 25 ന് അബ്ബാം റിലീസ് തിയേറ്ററിലെത്തിക്കുന്നു.
ടിനി ടോം,രഞ്ജി പണിക്കർ,അലൻസിയർ,ഹരീഷ് കണാരൻ,പാഷാണം ഷാജി,നിർമ്മൽ പാലാഴി,ഷമ്മി തിലകൻ, അനിൽ മുരളി, മേഘനാഥൻ, കൃതിക,ഗ്രേസ് ആന്റണി,സാനിയ ഇയ്യപ്പൻ, ആശാ അരവിന്ദ് തുടങ്ങിയ പ്രശസ്തരോടൊപ്പം നാല്പതിലധികം പുതുമുഖങ്ങളുമുണ്ട്. മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി മൂത്തേടൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.
ജയരാജ്,മുരളി ഗിന്നസ് എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു. ബി കെ ഹരി നാരായണൻ എഴുതിയ വരികൾക്ക് എബി ടോം സിറിയക് സംഗീതം പകരുന്നു.എഡിറ്റർ: റിയാസ്. പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് കാലടി,വാർത്ത പ്രചാരണം: എ.എസ് ദിനേശ്.