ശ്രദ്ധ,അനന്ത കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പുതിയ കഥ. ജെ.എം. ഫിലിംസിന്റെ ബാനറിൽ ജോസഫ് മെലിട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ നടന്നു. നടൻ മൻരാജ് തിരി തെളിച്ചു.
വൈക്കം ബിനു,പ്രമോദ്,ലീലാ കൃഷ്ണൻ,റോബർട്ട്,ബാലാജി,രാജാജി,ഗൗതം,ജിഷ്ണു,ബെന്ന ജോൺ,മിഥുൻ,സിജേഷ്പ്രദീപ് പെരുമ്പാവൂർ,സ്മൃതി,ഷൈനി,അമൃത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാമറ: രാഹുൽ സി രാജ്,ഗാനരചന:ജോസഫ് മെലിട്ട്,സംഗീതം: വേണു ജി. മുളവുക്കാട്, കല:ശ്രീകുമാർ, പ്രൊഡക്ഷൻ മാനേജർ: സുബിൻ വേങ്ങര,പ്രൊഡക്ഷൻ കൺട്രോളർ: ഷാജി മാള.