ചർമ്മത്തിന് സൗന്ദര്യവും യൗവനവും നൽകുന്ന പാനീയമാണ് ഗ്രീൻ ടീ. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ ഗ്രീൻ ടീ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കും. മികച്ച മോയ്സ്ചറൈസർ ഗുണവും ഉണ്ട് . ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യും.
അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു എന്ന മികവും ഇതിനുണ്ട്. ചർമ്മത്തിന് ഉറപ്പും ഇലാസ്തികതയും നൽകി ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ഘടകമായ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു. നിത്യവും കഴിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയാം. ചർമ്മ കോശങ്ങൾക്ക് ആരോഗ്യം നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പ് അകറ്റി പ്രസരിപ്പ് നൽകും.