അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആരംഭിച്ച ഹോവിസ്‌റ്റർ തോക്ക് നിർമാണശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത് എല്ലാവരും അറിഞ്ഞുകാണും. എന്നാൽ ചടങ്ങിൽ മോദി യാത്ര ചെയ്‌ത വജ്ര കെ 9 യുദ്ധടാങ്കിനെപ്പറ്റി എത്ര പേർക്കറിയാം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലാർസൻ ആൻഡ് ടർബോ കമ്പനി നിർമിക്കുന്ന വജ്ര ടാങ്കുകളെപ്പറ്റി കൂടുതലറിയാം...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധമുഖത്ത് വിപ്ലവം സൃഷ്‌ടിക്കാൻ കഴിയുന്ന രീതിയിലാണ് വജ്രയുടെ നിർമാണമെന്നാണ് കമ്പനിയുടെ അവകാശവാദം...
എല്ലാ തരത്തിലുമുള്ള യുദ്ധമുഖങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ടാങ്കിൽ അത്യാധുനിക 152 എം.എം /52 കാലിബർ ഹോവിസ്‌റ്റർ തോക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച സെൽഫ് പ്രൊപ്പൽഡ് ഹോവിസ്‌റ്ററുകളെന്ന് പേര് കേട്ട സൗത്ത് കൊറിയയിലെ കെ 9 തണ്ടറിന്റെ വകഭേദമാണ് വജ്ര കെ9
നിലവിൽ സൈനിക സേവനം നടത്തുന്നതിൽ ഏറ്റവും മികച്ചതെന്ന് പ്രതിരോധ വിദഗ്‌ദ്ധർ വിലയിരുത്തിയ ടാങ്കാണ് കെ 9 തണ്ടർ
1989ലാണ് കെ 9 തണ്ടറിന്റെ നിർമാണം തുടങ്ങുന്നത്, 1999ൽ സൗത്ത് കൊറിയൻ സൈന്യത്തിന്റെ ഭാഗമായി.
നിലവിൽ നിരവധി രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തിന് വേണ്ടി കെ 9 തണ്ടർ ഉപയോഗിക്കുന്നുണ്ട്.
I congratulate the entire team of Larsen & Toubro for building the state-of-the-art K-9 Vajra Self Propelled Howitzer.
— Narendra Modi (@narendramodi) January 19, 2019
This is a significant contribution towards India’s defence sector and protecting the country. pic.twitter.com/9YLRjHYdFE
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലും, കാട്, മരുഭൂമി, മഞ്ഞ് നിറഞ്ഞ പ്രദേശം തുടങ്ങിയ പ്രതലങ്ങളിലും മാരകമായ ആക്രമണ ശേഷിയുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യൻ, നാറ്റോ സ്‌റ്റാൻഡേർഡുകൾക്ക് അനുസൃതമായി ഫയറിംഗ് നടത്താൻ കഴിവുള്ള ടാങ്കുകൾ രാജസ്ഥാൻ മരുഭൂമിയിലും ഉപയോഗിക്കാൻ കഴിയും.
മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ കീഴിൽ സൗത്ത് കൊറിയയിലെ ഹൻവാ ടെക്ക് വൻ എന്ന കമ്പനിയുമായി ചേർന്ന് 100 ടാങ്കുകൾ നിർമിക്കാൻ 2017ലാണ് എൽ ആൻഡ് ടി കരാറെടുക്കുന്നത്.
#WATCH Prime Minister Narendra Modi rides a K-9 Vajra Self Propelled Howitzer built by Larsen & Toubro pic.twitter.com/ww9B90OaiD
— ANI (@ANI) January 19, 2019
4500 കോടി ചെലവിൽ 42 മാസ കാലയളവിൽ 100 ടാങ്കുകൾ ഇന്ത്യൻ സൈന്യത്തിന് കൈമാറും.
10 ടാങ്കുകൾ സൗത്ത് കൊറിയയിൽ നിന്ന് നേരിട്ടെത്തിക്കാനും ബാക്കി ഇന്ത്യയിൽ നിർമിക്കാനുമാണ് പദ്ധതി.
ഇതിൽ ഉപയോഗിക്കുന്ന പകുതി സാമഗ്രികളും തദ്ദേശീയമായി നിർമ്മിച്ചതാണെന്നതും ശ്രദ്ധേയമാണ്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ രണ്ട് ടാങ്കുകൾ പ്രദർശനത്തിനെത്തും.