news

. തൃശൂര്‍ മാന്ദാമംഗലം പളളിയില്‍ യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താന്‍ അനുമതി ഇല്ല. കളക്ടര്‍ അനുപമയുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗം. അതേസമയം, കളക്ടറുടെ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് വിഭാഗം. പള്ളിയുടെ ഭരണ ചുമതല ഒഴിയും എന്നും ആരാധന നടത്താന്‍ പ്രവേശിക്കില്ല എന്നും ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ യാക്കോബായ വിഭാഗം കളക്ടര്‍ക്ക് ഉറപ്പു നല്‍കി ഇരുന്നു

2. ഹൈക്കോടതി വിധി പ്രകാരമുളള പളളിയുടെ ഭരണ ചുമതല ഒഴിയും. ആരാധന നടത്താന്‍ പളളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം. നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എമ്മിന്റെ സഹായവും തേടി ഇരുന്നു, മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു.

3. യാക്കോബായ വിഭാഗങ്ങളോട് രണ്ട് നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ട് വച്ചത്. തുടര്‍ന്ന് പളളിയില്‍ 3 ദിവസമായി തുടര്‍ന്നിരുന്ന പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കാന്‍ യാക്കോബായ വിഭാഗം തയ്യാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടര്‍ സമയം അനുവദിച്ചത്

4. ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ, സാധാരണ ജീവതത്തിലേക്ക് മടങ്ങുകയാണ് ഇനി തങ്ങളുടെ ആവശ്യം എന്ന് ബിന്ദുവും കനക ദുര്‍ഗയും. സുരക്ഷ തേടി ഇരുവരും കോടതിയെ സമീപിച്ചു. കോടതി യാഥാര്‍ത്ഥ്യം മനസിലാക്കുന്നുണ്ട് എന്ന് ബിന്ദു. സുരക്ഷ അനുവദിച്ച് ഉത്തരവിട്ടത് അതുകൊണ്ട് ആണെന്നും കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്കെല്ലാം ഇത് ധൈര്യം പകരുമെന്നും പ്രതികരണം

5. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സമൂഹത്തില്‍ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം 22 ന് ശബരിമല ദര്‍ശനത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി പോകാനായിട്ടില്ല. ഫോണിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും നിരന്തരം ഭീഷണികളുണ്ട്. സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ല. മകളെയും ഭര്‍ത്താവിനെയും കാണാനാകുന്നില്ല.

6. ശബരിമലയില്‍ തങ്ങളാണ് ആദ്യം ദര്‍ശനം നടത്തിയത് എന്ന വാദത്തിനില്ല. കോടതി വിധിയിലൂടെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ സന്തോഷമെന്നും ബിന്ദു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക ശരിയാണോയെന്ന് വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും ബിന്ദു പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് നേരെയുളള പ്രതിഷേധം താത്കാലികമാണെന്ന് കനക ദുര്‍ഗ. അടുത്ത ശബരിമല സീസണില്‍ സാധാരണ നിലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുളള സാഹചര്യം ഒരുങ്ങും എന്നും കേരള കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ യുവതികള്‍

7. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. റാന്നി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി, ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യം തള്ളിയ ഹൈക്കോടതി, മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഉത്തരവിട്ടിരുന്നു. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് ഈ സാഹചര്യത്തില്‍

8. റാംസണ്‍സ് ദോത്തീസിന്റെ വാഹന വിപണന രംഗത്തെ സംരംഭമായ പി.വി.ആര്‍ വീല്‍സിന്റെ പാലക്കാട് ജില്ലയിലെ രണ്ടാമത്ത് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലത്താണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സെല്‍സ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. റാംസണ്‍സ് ഡയറക്ടര്‍ പ്രവീണ്‍ കുമാറിന്റെ മകള്‍ നിചിക ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.വി.ആര്‍ ഗ്രൂപ്പ്സിന്റെ ആദ്യ ഷോറൂം പാലക്കാടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഒറ്റപ്പാലത്ത് ഔട്ട്‌ലെറ്റ് ആരംഭിച്ചത്.

9. ചടങ്ങില്‍ റാംസണ്‍സ് എം.ഡി ആര്‍. ബ്രഹ്മലിംഗം, ഡയറക്ടര്‍മാരായ ആര്‍ ദക്ഷിണാമൂര്‍ത്തി, ആര്‍ ശണ്‍മുഖരാജ് , പ്രമോദ് കുമാര്‍, പ്രവീണ്‍ കുമാര്‍, പി.വി.ആര്‍ വീല്‍സ് എം.ഡിമാരായ ആര്‍. വേണുഗോപാല്‍, പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

10. ആലപ്പാട് കരിമണല്‍ ഖനനത്തില്‍ വി.എസിന്റെ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന നടത്തിയത് കാര്യങ്ങള്‍ മനസിലാക്കാതെ. ആലപ്പാട്ട് വിഷയത്തെ കുറിച്ചുള്ള നിലപാട് വി.എസ് തിരുത്തണം. ഖനനം നിറുത്തി വച്ച് പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല. ഖനനം നിറുത്തിയാല്‍ അത് വ്യവസായ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.

11. ന്യായമായ ഏത് പ്രശ്നത്തിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പറഞ്ഞ കോടിയേരി പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായമാണ് സര്‍ക്കാരിന് താത്പര്യമെന്നും വ്യക്തമാക്കി. ആലപ്പാട് വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നുണ്ട്. വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കുക എന്നതല്ല സര്‍ക്കാരിന്റെ നിലപാടല്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പൊതുതാത്പര്യം നോക്കിയാണ് സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് എന്നും കോടിയേരി