-sabarimala

ചെന്നൈ: വിവാദങ്ങളൊഴിയാതെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച യുവതികളുടെ പട്ടിക.ശബരിമല ദർശനത്തിന് എത്തിയ പട്ടികയിൽ വീണ്ടും പുരുഷൻ. സർക്കാർ സമർപ്പിച്ച പട്ടികയിൽ 42ാം പേരിലുള്ള ദേവസിഗാമണി എന്ന വ്യക്തി പുരുഷനാണെന്നാണ് വ്യക്തമായിരിക്കുന്നത്. ശബരിമലയിൽ ദർശനം എന്ന് അവകാശപ്പെട്ട് സർക്കാർ സമർപ്പിച്ച ലിസ്റ്റിലെന 51 അംഗങ്ങളുള്ള സംഘത്തിൽ പുരുഷനാണെന്ന് വ്യക്തമാക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ദേവസിഗാമണി. 18 അംഗ സംഘത്തോടൊപ്പമാണ് അയാൾ ദർശനം നടത്തിയത്.

നാൽപ്പത്തിരണ്ടുകാരനായ ദേവസിഗാമണി ഡിസംബർ 18 നാണ് ഒാൺലെെനിൽ ദശനത്തിന് വേണ്ടി രജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്ക് ലഭിച്ച പാസിൽ സ്ത്രീയെന്നാണ് രേഖപ്പെടുത്തിയത്. ഇതേ പാസുമായി ചെന്ന തനിക്ക് പോലീസ് സന്ദർശനത്തിന് അനുമതി നൽകുകയായിരുന്നു. ഇതായിരിക്കാം ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ദേവസിഗാമണി വ്യക്തമാക്കി. ചെെന്നെ സ്വദേശിയായ പരംജ്യോതിയും പുതുച്ചേരിയിലെ ടാക്സി ഡ്രെെവറായ ശങ്കറുമാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് പുരുഷൻമാർ.