പൂനെ : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ബാസ്കറ്റ് ബാളിൽ നാല് വെങ്കലമെഡലുകൾ കേരളത്തിന് ലഭിച്ചു. അണ്ടർ -21,അണ്ടർ -17 പ്രായ വിഭാഗങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമാണ് വെങ്കലങ്ങൾ നേടിയത്. അണ്ടർ -21 ആൺകുട്ടികളിൽ കേരളം ലൂസേഴ്സ് ഫൈനലിൽ 79-73ന് മഹാരാഷ്ട്രയെയും പെൺകുട്ടികളിൽ 60-34 ന് യു.പിയെയും തോൽപ്പിച്ചു. അണ്ടർ -17 ആൺകുട്ടികളിൽ കേരളം ലൂസേഴ്സ് ഫൈനലിൽ 71-59ന് ഹരിയാനയെയും പെൺകുട്ടികളിൽ 79-68ന് മഹാരാഷ്ട്രയേയും തോൽപ്പിച്ചു.